Special

ലൗ ബേർഡിന്റെ ബുദ്ധിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ; വൈറലായി വീഡിയോ

ഏറ്റവും മനോഹരവും വൈദഗ്ധ്യത്തോടെയാണ് പക്ഷി കൂടുകൾ.നമ്മൾ ഒന്നിനും കൊള്ളില്ല എന്ന കരുതുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് അവ മനോഹരമായ വാസസ്ഥാനം ഒരുക്കുന്നത്. ഓരോ പക്ഷികളും വിവിധ തരത്തിലാവും കൂടുകൾ പണിയുന്നത്.ചിലയിനം പക്ഷികൾ ഇലകൾ ഉപയോഗിച്ച് കൂടൊരുക്കുമ്പോൾ മറ്റുചില പക്ഷികൾ ചുള്ളിക്കമ്പുകൾ ചേർത്താവും മരച്ചില്ലകളിൽ കൂടുണ്ടാക്കുന്നത്.എന്നാൽ തത്തകളും മരംകൊത്തിയുമൊക്കെ മരപ്പൊത്തുകളിലാണ് കൂടൊരുക്കുക.ഇപ്പോഴിതാ ഇത്തരത്തിൽ കൂടൊരുക്കാൻ നാരുകൾ ശേഖരിക്കുന്ന ലൗബേഡിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

മരച്ചില്ലയിലിരുന്നു ഇലയിൽ നിന്നും ചുണ്ടുകൾ ഉപയോഗിച്ച് കൂടു നിർമിക്കാനാവശ്യമായ നാരുകൾ ശേഖരിക്കുകയാണ് ഈ കുഞ്ഞൻ പക്ഷി. ഓരോ നാരുകളായി കൊണ്ടുപോകുമ്പോഴുള്ള ബുദ്ധിമുട്ടൊഴിവാക്കാൻ കീറിയെടുത്ത നാരുകൾ തന്റെ തൂവലുകൾക്ക് ഇടയിൽ ചേർത്തുവയ്ക്കുകയാണ് കുഞ്ഞുപക്ഷി. ബുദ്ധിപൂർവം കൂടൊരുക്കാനുള്ള നാരുകൾ ശേഖരിക്കുന്ന ലൗബേർഡാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *