Special

ചോക്ലേറ്റ് കൊണ്ടൊരു സിംഹം; തരംഗമായി വീഡിയോ

ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടം ഉള്ളവരാണ് മിക്ക ആളുകളും. എത്ര ചോക്ലേറ്റ് കഴിച്ചാലും മതിവരാത്തവരും ഉണ്ട്.ചോക്ലേറ്റ് ഉപയോഗിച്ച് പല രൂപങ്ങൾ ഉണ്ടാക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ ചോക്ലേറ്റ് സിംഹത്തെ ഉണ്ടാക്കിയിരിക്കുകയാണ് അമോരി ഗുച്ചോൺ എന്ന പാസ്റ്ററി ഷെഫ്.ഇതിനെ ഉണ്ടാക്കുന്നതിൻ്റെ ഓരോഘട്ടങ്ങളും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.30 ലക്ഷത്തോളം ഫോളോവേഴ്സുള്ള തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

അഞ്ച് അടി എട്ട് ഇഞ്ച് നീളമുള്ളതാണ് ഈ സിംഹ രൂപം. സിംഹത്തിന് 36 കിലോഗ്രാം ഓളം തൂക്കം വരും.ചോക്ലേറ്റ് ഉപയോഗിച്ച് സിംഹത്തെ നിർമ്മിച്ചെടുക്കാൻ 5 ദിവസമാണ് അദ്ദേഹത്തിന് വേണ്ടി വന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *