Special

വരാന്തയിൽ കിടന്നുറങ്ങിയ വളർത്തു നായയെ വായിലാക്കി പുള്ളിപ്പുലി; വീഡിയോ

വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും കൊല്ലുന്നതുമായ നിരവധി ദിശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.ഇപ്പോഴിതാ രാത്രിയിൽ വീടിനോടു ചേർന്ന് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന വളർത്തു നായയെ ആക്രമിക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. സംഭവം നടക്കുന്നത് മഹാരാഷ്ട്രയിലെ നാസിക്കിലെ ഭുസേ ഗ്രാമത്തിലാണ്. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

വീടിനോട് ചേർന്ന വിശാലമായ വരാന്തയിലെ ഇരുമ്പ് ഗ്രില്ലുകൾക്ക് ഇടയിലൂടെ കടന്നാണ് പുള്ളിപ്പുലി നായയ്ക്കു അടുത്തേക്ക് എത്തിയത് .എന്നാൽ പുലി തൊട്ടടുത്തത്തുന്നവരെയും നായ അറിഞ്ഞിരുന്നില്ല.അടുത്തെത്തിയ പുലി അനായാസം നായയെ കീഴ്പ്പെടുത്തുകയായിരുന്നു. നായയുടെ പിടലിയിൽ പിടുത്തമിട്ട പുലി അതിനെയും കടിച്ചെടുത്ത് നടന്നുനീങ്ങുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.ദൃശ്യങ്ങൾ വൈറലായി മാറിയതോടെ പ്രദേശ വാസികൾ പരിഭ്രാന്തിയിലാണ്.ഇതിന് മുൻപ് പല തവണയും നാസിക്കിന്റെ സമീപപ്രദേശങ്ങളിൽ പുള്ളിപ്പുലികളെ കണ്ടെത്തിയിട്ടുണ്ട്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *