Special

ഒരു ‘ആമ’ സഹായം; വൈറലായി വീഡിയോ

ആമയും മുയലും തമ്മിലുള്ള ഓട്ടമത്സരത്തിന്റെ കഥകൾ നമ്മൾ കുട്ടികാലം മുതൽ തന്നെ കേൾക്കാറുള്ളതാണ്. അമിത ആത്മവിശ്വാസം കൊണ്ട് മുയലിന് തോൽവി സംഭവിച്ചതാണ് കഥ.ഇപ്പോഴിതാ ഇതിൽ നിന്നെല്ലാം വത്യസ്തമായൊരു കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഇതിൽ ആമയുടെ പരസ്പര സഹായത്തെ പറ്റിയാണ് വ്യക്തമാകുന്നത്. വിഡിയോയിൽ രണ്ട് ആമകളെയാണ് കാണാൻ സാധിക്കുന്നത്. വിഡിയോയിൽ വലിയ ആമ കമിഴ്ന്ന് വീണു കിടക്കുകയാണ്. പലതവണ എഴുനേൽക്കാൻ ശ്രമിച്ചിട്ടും ആമയ്ക്ക് സാധാരണനിലയിലേക്ക് എത്താന്‍ കഴിയുന്നില്ല. ഈ സമയം കൂട്ടത്തിലെ ചെറിയ ആമ സഹായത്തിന് എത്തുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. പരസ്പരം സഹായിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് വീഡിയോ.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുമാകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *