Special

‘ഹൈഹീൽ ചെരുപ്പിൽ ഫുട്ബോൾ കളി’; മിടുക്കി കുട്ടിയുടെ വീഡിയോ വൈറൽ

ഹൈഹീൽ ചെരുപ്പിട്ട് വളരെ കൂളായി ഫുട്ബോൾ കളിക്കുന്ന മിടുക്കി പെൺകുട്ടിയെ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മിസോറം കായിക മന്ത്രി റോബർട്ട് റൊമാവിയ റോയ്റ്റ് ട്വീറ്റ് ചെയ്ത വീഡിയോ ആണ് വൈറലായി മാറിയത് . ഐസോളിലുള്ള സിണ്ടി റെമ്രത്‌പുയി ആണ് ദൃശ്യങ്ങളിലെ താരം.

ബ്ലാക് ഹൈഹീൽ ചെരുപ്പ് ധരിച്ചാണ് സിണ്ടി ഫുട്ബോൾ കളിക്കുന്നത് , 2018 ലെ ഗ്രേറ്റ്ഫുൾ എന്ന പാട്ടിൻ്റെ താളത്തിനൊത്ത് പന്ത് തട്ടുന്ന സിണ്ടിയുടെ വീഡിയോ ആണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. ഒരു പ്രാവിശ്യം പോലും പന്തിനെ നിലം തൊടാൻ അനുവദിക്കാതെ വളരെ കൂളായാണ് ഈ മിടുക്കിയുടെ കളി.സിണ്ടി ഇൻസ്റ്റാഗ്രാം റീലിൽ ആണ് ഈ വീഡിയോ ആദ്യമായി പങ്കുവെച്ചത്. തുടർന്ന് ഈ വീഡിയോ മിസോറം കായിക മന്ത്രി ട്വീറ്റ് ചെയ്തതോടെയാണ് കൂടുതൽ ശ്രദ്ധയമാകുന്നത്.

ലോകമെമ്പാടുമുള്ള ഫുട്ബോൾ കളിക്കാർ ആരംഭിച്ച വൈറൽ കീപ്പി-അപ്പി ചലഞ്ചിന്റെ ഭാഗമായിട്ടായിരുന്നു പെൺകുട്ടി ഈ വീഡിയോ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *