Special

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴ്വാരത്തിലേക്ക് ശരവേഗത്തിൽ പറന്നിറങ്ങുന്ന അണ്ണാന്‍; വൈറലായി വീഡിയോ

പരുന്തും ദേശാടനപ്പക്ഷികളും ചിറകുകൾ വിരിച്ച് ആകാശത്ത് പറക്കുന്നത് വിസ്മയത്തോടെ നോക്കി നിന്നിട്ടുള്ളവരാണ് നമ്മളിൽ പലരും. അവയുടെ ചിറക് വിരിച്ച് വായുവിൽ പറക്കുന്ന പരുന്തിനെ കണ്ടാല്‍ ഒരു നിമിഷമെങ്കിലും നോക്കി നിൽക്കാത്തവർ ചുരുക്കമാണ്. ഇപ്പോഴിതാ അത്തരത്തിൽ ഒരു വിസ്മയിപ്പിക്കുന്ന പാറക്കൽ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.ഒറ്റനോട്ടത്തിൽ അണ്ണാന്‍ ആണോ എന്ന് തോന്നിപ്പോകുന്ന ഒരു ജീവിയുടെ അമ്പരപ്പിക്കുന്ന പറക്കലാണ് ഇത്തരത്തിൽ ശ്രദ്ധിക്കപെടുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വളരെ ഉയരത്തിലുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴ് വാരത്തിലേക്ക് പറക്കുന്ന ജീവിയുടെ വീഡിയോയാണ് അതിശയിപ്പിക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇത് പറക്കുന്ന അണ്ണാന്‍ ആണ് എന്ന് തോന്നും. എന്നാല്‍ ഇത്‌ ഏതുതരം ജീവിയാണെന്നോ സംഭവം നടന്നത് എവിടെയാണെന്നോ വിഡിയോയിൽ നിന്ന് വ്യക്തമല്ല.എന്തായാലും വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുവുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *