Special

‘റൺ എവേ’യുടെ മലയാളം വേർഷൻ; ചലഞ്ചുമായി ഗായകൻ സിദ്ധാർഥ് ശങ്കർ, വൈറൽ

കോവിഡും ലോക്ക്ഡൗണും വന്നതോടെ സോഷ്യൽ മീഡിയയിൽ ചലഞ്ചുകൾ നിറയുകയാണ്.ഇപ്പോഴിതാ ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് ഗായകൻ സിദ്ധാർഥ് ശങ്കർ. അറോറ റൺ എവേ ചലഞ്ചുമായി സിദ്ധാർഥ് എത്തിയിരിക്കുന്നത്.അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഗായിക അറോറയുടെ ‘റൺ എവേ’ എന്ന ഗാനത്തിന്റെ മലയാളം വേർഷനാണ് സിദ്ധാർഥ് ശങ്കർ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നോർവീജിയൻ ഗായിക അറോറയുടെ ‘റൺ എവേ’ എന്ന ഗാനം അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. തുടർന്ന് നിരവധി പേർ റൺ എവേ’ചലഞ്ചുമായി എത്തുകയും ചെയ്തു.

എന്നാൽ ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ രീതിയിലാണ് സിദ്ധാർഥ് ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നത്.വിഡിയോയിൽ മങ്കി പ്ലഷ് ടോയ് കൊണ്ട് പപ്പെറ്റ് ഷോ ചെയ്യിപ്പിക്കുന്ന രീതിയിലുള്ളതാണ് താരത്തിന്റെ വീഡിയോ. ഇതിനോടകം തന്നെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്ത് എത്തിയത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *