Special

ചിത്രശലഭങ്ങളെ വെല്ലുന്ന സൗന്ദര്യം ; അപൂര്‍വ്വയിനം എട്ടുകാലിയുടെ വീഡിയോ തരംഗമാകുന്നു

കാഴ്ചയിൽ കുഞ്ഞാണെങ്കിൽ ചില ജീവികളെ ആളുകൾക്ക് വളരെ പേടിയാണ്. അത്തരത്തിലുള്ള ഒരു ജീവിയാണ് എട്ടുകാലി. ഇവയെ കാണുന്നത് തന്നെ ചിലർക്ക് വളരെ പേടിയുള്ള കാര്യമാണ്. ഇടുങ്ങിയ സ്ഥലത്ത് വലിയ എട്ടുകാലിയെ കണ്ടാൽ ഉള്ള ധൈര്യം കൂടി ചോർന്ന് പോകുന്ന നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തിൽ.

എന്നാൽ ഇപ്പോൾ വിഡിയോയിൽ കാണുന്ന എട്ടുകാലിയെ കണ്ടാൽ ആരും ഭയപ്പെടില്ല. ചിത്രശലഭത്തെക്കാൾ വര്‍ണ്ണങ്ങള്‍ വാരിവിതറിയിരിക്കുന്ന ഒരു എട്ടുകാലിയുടെ വിഡിയോയാണിപ്പോൾ ഇപ്പോള്‍ സോഷ്യല്‍മീഡിയയിൽ നിറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വിവിധ വര്‍ണ്ണങ്ങളിലുള്ളതാണ് എട്ടുകാലി. ഇന്ത്യയിലാണ് ഇതിനെ കണ്ടെത്തിയതെന്ന് സുശാന്ത നന്ദ വിഡിയോയിക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. ദേഹത്ത് 50 വര്‍ണ്ണങ്ങളുള്ള അപൂര്‍വ്വയിനം എട്ടുകാലിയുടെ വീഡിയോയാണ് കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നത്.എന്തായാലും പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കയായിരുന്നു.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *