Special

പുഴ കൂളായി നീന്തിക്കടക്കുന്ന മുയൽ (വീഡിയോ)

കാട്ടിലെ വമ്പന്മാരായ ആനയും പുലിയുമൊക്കെ നദി നീന്തി കടക്കുന്ന നിരവധി വിഡിയോകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് . എന്നാല്‍ ഇപ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.വിഡിയോയിൽ ഒരു മുയൽ കല്ലായി പുഴ നീന്തി കടക്കുന്നതാണ്. എപ്പോഴും ഓടുന്നതായിട്ട് മാത്രം കണ്ടിട്ടുള്ള മുയല്‍ പുഴ നീന്തി കടക്കുന്ന അതിശയിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് . മുയല്‍ പുഴ നീന്തി കടക്കുന്നതാണ് വീഡിയോയുടെ ആരംഭം. നീര്‍നായ ആയിരിക്കുമെന്നാണ് ഒറ്റനോട്ടത്തില്‍ കാഴ്ചക്കാർക്ക് തോന്നുക. എന്നാല്‍ തീരത്ത് അടുക്കുമ്പോഴാണ് അത് മുയല്‍ ആണ് എന്ന് വ്യക്തമാകുന്നത്. തീരം തോറ്റ ഉടൻ തന്നെ മുയല്‍ ഓടിമറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *