Special

പടം പൊഴിക്കുന്ന ‘സ്വർണ ഞണ്ട്’; വൈറലായി വീഡിയോ

പാമ്പുകൾ പടം പൊഴിക്കുന്നതും അതിനെ ചുറ്റി പറ്റിയുള്ള നിരവധി കാര്യങ്ങളും കുട്ടികാലം മുതൽ തന്നെ കേട്ടിട്ടുണ്ട്.അത്തരത്തിലുള്ള നിരവധി വിഡിയോകളും സോഷ്യൽ മീഡിയയിലൂടെ നമ്മൾ കണ്ടിട്ടുള്ളതുമാണ്.പാമ്പുകൾ അല്ലാതെ മറ്റേതൊക്കെ ജീവികൾ ഇത്തരത്തിൽ തോലുരിയുമെന്ന് ചോദിച്ചാൽ നമുക്ക് വലിയ ധാരണയൊന്നുമില്ല എന്നതാണ് സത്യം.ഇപ്പോഴിതാ അത്തരത്തിൽ തോലുരിയുന്ന മറ്റൊരു ജീവിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.ആ ജീവി മറ്റൊന്നുമല്ല ഞണ്ടാണ്.

പ്രശാന്ത് സാഹു ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്.പാമ്പിന് സമാനമായ രീതിയിൽ തോലുരിഞ്ഞു പുറത്തുകടക്കുന്ന ഞണ്ടിന്റെ വീഡിയോയാണ് കാഴ്ച്ചക്കാരെ അമ്പരിപ്പിക്കുന്നത്.എന്നാൽ ഈ വീഡിയോയെ കൂടുതൽ ആകർഷാകമാക്കുന്നത് ഞണ്ടിന്റെ നിറമാണ്. തോലുരിയുന്നതിന് മുന്‍പ് സ്വര്‍ണനിറമായിരുന്നു ഞണ്ടിന്. തോലുരിഞ്ഞ് പുറത്തുവരുന്ന ഞണ്ടിന് കറുത്ത നിറമാണ്.എന്തായാലും ഈ വീഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *