Special

വെള്ളപ്പൊക്കത്തിനൊപ്പം ദുരിതംവിതച്ച് എട്ടുകാലി കൂട്ടം;ഭയന്ന് വിറച്ച് ഒരു നാട്

വിദേശ രാജ്യത്തെ ഒരു വീടിനുള്ളിൽ കൂട്ടമായി എട്ടുകാലികളെ കണ്ടെത്തിയ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൻ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു.ഇപ്പോഴിതാ അതിലും ഭീകരമായ വിഡിയോയാണ് ഓസ്‌ട്രേലിയയിൽ പുറത്തുവരുന്നത്.ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് കനത്തമഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളപ്പൊക്കക്കെടുതിയാണ്‌ അനുഭവപെട്ടിരുന്നത്. ഇതേ തുടർന്ന് 18,000 ആളുകളാണ് വീട് ഉപേക്ഷിച്ച് സുരക്ഷിത സ്ഥലങ്ങൾ തേടി പോയത്. കഴിഞ്ഞ ആഴ്ച ആരംഭിച്ച കനത്തമഴയില്‍ റോഡുകളും വീടുകളും വെള്ളത്തിന്റെ അടിയിലായി.

വെള്ളപ്പൊക്ക കെടുതിയിൽ ദുരിതത്തിലായത് ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തെ 38 പ്രദേശങ്ങളെയാണ്.ദുരിതബാധിത പ്രദേശമായി പ്രഖ്യാപിച്ച് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.എന്നാൽ ഇതിനിടയിലും മറ്റൊരു ഭീഷണിയാണ് ഇവിടുത്തെ ഭയത്തിലാക്കുന്നത്.വെള്ളപ്പൊക്കത്തെ തുടർന്ന് ആവാസവ്യവസ്ഥ നഷ്ടമായ എട്ടുകാലികള്‍ പുതിയ സുരക്ഷിത സ്ഥലം തേടി കൂട്ടത്തോടെ വീടുകളിലേക്കും വയലിലേക്കും ഇറങ്ങിയതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. ആയിരക്കണക്കിന് എട്ടുകാലികളാണ് കൂട്ടമായി ഇവിടേയ്ക്ക് എത്തുന്നത്. ആദ്യമായി ഒരുമിച്ച് എത്രയും എട്ടുകാലികളെ കണ്ട നാട്ടുകാര്‍ ഭയന്ന് കഴിയുകയാണ്.

കണത്തെ മഴക്കാലത്ത് പോലും കൂടുകളില്‍ തന്നെ വസിക്കുന്ന രീതിയാണ് എട്ടുകാലികള്‍ പിന്തുടരാറ്. പതിവിന് വിപരീതമായി പുതിയ അഭയകേന്ദ്രങ്ങള്‍ തേടി എട്ടുകാലികള്‍ കൂട്ടത്തോടെ ഇറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *