Special

അവശനായി സിംഹത്തെ കുത്തിമലര്‍ത്തി കാട്ടുപോത്ത്(വീഡിയോ)

കാട്ടിലെ രാജാവാണെന്ന് പറഞ്ഞിട്ടൊന്നും വലിയ കാര്യമില്ല. അടിപതറിയാൽ സിംഹത്തിന്റെ അവസ്ഥയായും അതി ധാരുണമായിരിക്കും. ചില സാഹചര്യങ്ങളില്‍ മൃഗങ്ങള്‍ ജീവന് രക്ഷിക്കാൻ വേണ്ടി സര്‍വ്വശക്തിയും ഉപയോഗിച്ച് പൊരുതുമ്പോൾ സിംഹത്തിന് തോറ്റ് പിന്മാറേണ്ട സാഹചര്യം വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ വ്യാപകമായി പുറത്തുവന്നിട്ടുണ്ട്.

അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പിടികൂടാൻ ശ്രമിക്കുന്നതിന് ഇടയിൽ കാട്ടുപോത്ത് ശക്തമായ പ്രതിരോധം തീര്‍ത്തതോടെ അവശനായി സിംഹം വീഴുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോയുടെ ആരംഭത്തിൽ കാട്ടുപോത്തിനെ കടിച്ചുകിടക്കുകയാണ് സിംഹം. കട്ടുപോത്തിനെ രക്ഷിക്കുന്നതിനായി മറ്റു കാട്ടുപോത്തുകൾ തന്നെ രംഗത്തുവരുന്നതാണ് പിന്നീട് കണ്ടത് .

കാട്ടുപോത്തുകള്‍ കൂട്ടമായി ആക്രമിച്ചതോടെ അവശനായി സിംഹം മാറി കിടക്കുന്നതാണ് വീഡിയോയുടെ അവസാനം. സിംഹത്തെ തന്നെ നിരീക്ഷിച്ച് കൊണ്ട് കാട്ടുപോത്ത് കൂട്ടം നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *