Special

ഭീമൻ മുതലയെ വായിലാക്കി പുള്ളിപ്പുലി; വീഡിയോ വൈറൽ

കാട്ടിലെ നദികളിൽ വെള്ളം കുടിക്കാനായി പോകുമ്പോൾ കാട്ടിലെ രാജാവായ സിംഹം പോലും വളരെ പേടിച്ചാണ് നദിയിലേക്ക് ഇറങ്ങുന്നത്.കാരണം നദിയിലെ മുതലകൾ വളരെ അപകടകാരികളാണ്.നദിയിൽ വെള്ളം കുടിക്കാനായി എത്തിയ ചീറ്റ പുലിയെ ഒറ്റച്ചാട്ടത്തിന് പിടിക്കുന്ന മുതലയുടെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വ്യാപകമായാണ് പ്രചരിച്ചിരുന്നു.

എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വെള്ളത്തിൽ ഇറങ്ങി മുതലയെ പിടികൂടുന്ന പുള്ളിപ്പുലിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുന്നത്.ഐ എഫ് എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ അംഗുസാമിയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

വീഡിയോയുടെ ആരംഭത്തിൽ നദിയിലൂടെ നീന്തി വരികയാണ് പുള്ളിപ്പുലി. മുതലയെ കണ്ട മാത്രയില്‍ പുള്ളിപ്പുലി
ഇത്രയ്ക്ക് മേൽ ചാടിവീഴുന്നതാണ് തുടർന്ന് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. ഒറ്റ പിടിത്തത്തിന് മുതലയെ തന്റെ കൈപ്പിടിയിലാക്കിയ ശേഷം കരയ്ക്ക് കയറ്റി.കരയില്‍ എത്തിയ ശേഷം തെന്നിമാറി പുഴയിലേക്ക് തന്നെ പോകാന്‍ ശ്രമം നടത്തുന്ന മുതലയെ ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ പിടിത്തം ഒന്നുകൂടി മുറുക്കി മുതലയുമായി വനത്തിനുള്ളിലേക്ക് പുള്ളിപ്പുലി നടന്നകലുന്നിടാത്തതാണ് വീഡിയോയുടെ അവസാനം.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *