ഒരു ഓട്ടോ ഡ്രൈവറാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ മിന്നും താരം.ഓട്ടോ സ്റ്റാന്‍ഡില്‍ വച്ച് ഈ ഡ്രൈവര്‍ കളിച്ച ഡാൻസ് ആണ് കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി കാട്ടുതീപോലെ സൈബർ ലോകത്ത് തരംഗമാകുന്നത്. പുനയിലെ ബാരാമതിയിൽ നിന്നുള്ള വീഡിയോയാണ് ഇത്തരത്തിൽ വൈറലാകുന്നത്.
മഹാരാഷ്ട്ര ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ദയാനന്ദ് കാംബ്ലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. പുനയിലെ ബാരാമതിയിലുള്ള ഓട്ടോ ഡ്രൈവറായ ബാബജി കാംബ്ലെയാണ് വീഡിയോയിലെ താരം.ഈ ഡ്രൈവറെ പരിചയപ്പെടുത്തിയാണ് ദയാനന്ദ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നര്‍ത്തകനെ പ്രശസ്തനാക്കാനും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.
മറാത്തി സിനിമയായ നടരംഗിലെ തരംഗമായി മാറിയ മാല ജൗ ധ്യാന ഘരി എന്നു തുടങ്ങുന്ന ഗാനത്തിനാണ് ഓട്ടോ ഡ്രൈവര്‍ ചുവടുവയ്ക്കുന്നത്. സഹ പ്രവര്‍ത്തകര്‍ ചുറ്റിലും നിന്ന് തന്റെ സുഹൃത്തിന്റെ ഈ മനോഹര നൃത്തത്തെ പുന്തുണയ്ക്കുന്നതും വിഡിയോയിൽ കാണാം.എന്തായാലും ഈ നാല് മിനിറ്റിട്ടുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
He is #BabajiKamble an auto driver from Baramati, #Pune. Make him famous. https://t.co/OjMaHyV92T
— Dayanand Kamble (@dayakamPR) March 14, 2021