ഒരു ദിവസവും വ്യത്യസ്തമായ വീഡിയോകളും കൗതുകകരമായ ആദികുറുപ്പുകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.ഉയരമുള്ള മതിലിൽ ചാണകവറളി എറിഞ്ഞ് പതിപ്പിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അല്‍പ്പംപോലും താഴെ വീഴാതെ വളരെ കൃത്യമായാണ് സ്ത്രീ ചാണകവറളി മതിലില്‍ എറിഞ്ഞ് പതിപ്പിക്കുന്നത്.ഈ സ്ത്രീയെ ഇന്ത്യന്‍ വനിതാ ബാസ്ക്കറ്റ് ബോള്‍ ടീമിലേക്ക് നോക്കുന്നതായുള്ള കുറിപ്പോടെ ദീപാന്‍ഷു കബ്ര ഐപിഎസ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
ചാണകവറളിയുമായി മതിലിന് താഴെ നില്‍ക്കുകയാണ് സ്ത്രീ.എന്നാൽ സ്ത്രീ ആരാണെന്ന് വീഡിയോയിൽ വ്യക്തമല്ല. മതിലില്‍ ഉയരത്തില്‍ ചാണകവറളി എറിഞ്ഞ് പതിപ്പിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.പ്രത്യേക വൈദഗ്ധ്യത്തോടെയാണ് സ്ത്രീയുടെ പ്രവൃത്തി.പങ്കുവെച്ച് മണിക്കൂറുകള്‍ക്കകം 53000ലധികം ആളുകളാണ് വീഡിയോ കണ്ടത്.
Done it like a pro…😅😅 pic.twitter.com/l2aNWvmqwR
— Dipanshu Kabra (@ipskabra) March 3, 2021