Special

പര്‍വ്വതത്തിന് മുകളിൽ നിറയെ സ്വർണം,സ്വന്തമാക്കാൻ നാട്ടുകാരുടെ തിരക്ക്;വീഡിയോ വൈറൽ

ആഫ്രിക്കയിലെ മലയില്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തിയതിന് പിന്നാലെ സംഭവിച്ച കാര്യങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോഗോയിലാണ് സംഭവം.മലയിലെ മണ്ണിൽ അധികവും സ്വര്‍ണമാണെന്ന വിവരം അറിഞ്ഞതോടെ നാട്ടുകാര്‍ മലയിലേക്ക് കൂട്ടമായെത്തി.മലയിൽ നിന്ന് നാട്ടുകാര്‍ മണ്ണ് കോരി കൊണ്ടുപോകുന്നതിന്റെ വിഡിയോയാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തടിച്ച് കൂടിയ നാട്ടുകാർ പാത്രങ്ങളിലും മറ്റുമായി മണ്ണ് കോരി എടുത്തുകൊണ്ടുപോകുന്ന വീഡിയോ അതിശയത്തോടെയാണ് ലോകം കണ്ടത്. സംഭവം അറിഞ്ഞ് പലസ്ഥലങ്ങളിൽ നിന്നും ആളുകൾ എത്തിയതോടെ ക്രമസമാധാനപ്രശ്‌നത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന അവസ്ഥ എത്തിയതോടെ സര്‍ക്കാര്‍ പ്രദേശത്ത് സ്വര്‍ണഖനനം നിരോധിച്ചു.

പ്രദേശവാസികള്‍ മമ്മട്ടിയും, പിക്കാസും മറ്റു പണിയായുധങ്ങളും ഉപയോഗിച്ചും മറ്റു ചിലർ വെറും കയ്യോടെയും മണ്ണ് കോരി കൊണ്ട് പോകുന്നതും വീഡിയോയിൽ കാണാം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *