ഓടിക്കളിച്ച് തളർന്ന് വന്ന കിടന്നുറങ്ങിയ കുട്ടിയാന ഏറെ നേരം കഴിഞ്ഞിട്ടും എണീക്കാതെ വന്നതോടെ പരിഭ്രമിച്ച് അമ്മയാന. പേടിച്ച അമ്മയാന ചെയ്ത പ്രവർത്തി സോഷ്യൽ മീഡയയിൽ വൈറലാകുന്നു.കുട്ടി എണീക്കാതായതോടെ അമ്മയാന മൃഗശാല ജീവനക്കാരുടെ സഹായം തേടുന്നതാണ് വിഡിയോയിൽ. ഇതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നത്.
രമേഷ് പാണ്ടെ ഐഎഫ്എസ് ആണ് വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. പ്രാഗ് മൃഗശാലയിലെ ആനക്കുട്ടിയുടെ ഒരു പഴയ വിഡിയോ ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വീണ്ടും വ്യാപകമായി പ്രചരിക്കുന്നത്.അമ്മയാനയോടൊപ്പം കളിച്ച് നടന്ന കുട്ടിയാന കുറച്ചു കഴിഞ്ഞപ്പോള്‍ തറയില്‍ കിടന്ന് ഉറങ്ങിപ്പോയി.സമയം ഏറെ കഴിഞ്ഞിട്ടും ആനക്കുട്ടി ഉണരാതെ വന്നതോടെ അമ്മയാന പരിഭ്രമിച്ചു. തുമ്പിക്കൈ കൊണ്ട് തട്ടി നോക്കിയിട്ടും ആനക്കുട്ടി ഇതൊന്നുമറിയാതെ ഉറക്കം തുടര്‍ന്നു.
കുട്ടി എണീക്കാതായതോടെ പേടിച്ച അമ്മയാന അല്പസമയം അവിടെ നിന്ന ശേഷം വേഗം മൃഗശാല ജീവനക്കാരുടെ സഹായം തേടുന്നതാണ് വീഡിയോയിലുള്ളത്. അമ്മയാനയോടൊപ്പം എത്തിയ ജീവനക്കാര്‍ ആനക്കുട്ടിയെ ശരീരത്തില്‍ തട്ടിയതോടെ കുട്ടിയാന ഉറക്കത്തിൽ നിന്ന് എഴുനേറ്റു.ആനക്കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് അമ്മയാനയ്ക്ക് സമാധാനമായത്.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുമാകയാണ്.
After running and frolicking, an elephant calf went into a slumber. Worried mother sought help of zoo keepers to wake him up. Elephants are intelligent and social animals and interesting to observe. An old video from Prague Zoo. pic.twitter.com/EFNnYe0FNc
— Ramesh Pandey (@rameshpandeyifs) March 5, 2021