വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ ചവിട്ടി ഓടിക്കുന്ന യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ബ്രസീലിലെ നഴ്സായ ഏഞ്ചല ഗോണ്‍കാല്‍വ്സ് ആണ് വീഡിയോയിലെ യുവതി.സംഭവം നടക്കുന്നത് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ്. സ്വന്തം വീട്ടിൽ വെച്ചാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. വീടിനുള്ളില്‍ ഏഞ്ചല നൃത്തം ചെയ്യുന്നത് ചിത്രീകരിക്കുന്നതിനിടയില്‍ പുറത്ത് നിന്ന് ഇയാള്‍ ഒളിഞ്ഞ് നോക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ പെട്ടെന്ന് വീടിന്റെ വാതില്‍ തള്ളി തുറന്ന് അകത്തേയ്ക്ക് കടക്കുകയായിരുന്നു.
യുവാവിന്റെ പ്രവർത്തികണ്ട് ആദ്യം ഏഞ്ചല ഞെട്ടിയെങ്കിലും അയാള്‍ വീട്ടിലേയ്ക്ക് കടന്നു വന്നപ്പോള്‍ ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാല്‍ പെട്ടെന്നാണ് ഇയാള്‍ യുവതിയെ പിടിക്കാന്‍ ശ്രമിച്ചത്. പെട്ടന്ന് ആത്മദൈര്യം വീണ്ടെടുത്ത യുവതി അയാളെ അടിക്കുകയും പിന്നാലെ ഓടി പുറകില്‍ നിന്ന് തൊഴിക്കുകയും ചെയ്തു. പുറത്തേക്ക് ഓടിയ ഏഞ്ചല ഇയാളെ അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.