Special

പിഞ്ചുകുഞ്ഞിന്റെ ജീവൻ രക്ഷിച്ച് വളർത്ത് നായ;വീഡിയോ വൈറൽ

യജമാനനോട് ഏറ്റവും സ്നേഹം പ്രകടിപ്പിക്കുന്ന മൃഗമാണ് നായകൾ.അവയുടെ സ്നേഹം തെളിയിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് താനും.പലപ്പോഴും തന്റെ ജീവന്‍ പോലും പണയം വെച്ച് യജമാന്റെ സുരക്ഷയ്ക്കായി പാഞ്ഞെത്തും ഇവറ്റകൾ. അത്തരത്തിലുള്ള ഒരു വീഡിയോയാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

വെള്ളത്തില്‍ നിന്ന് പന്ത് എടുക്കാന്‍ നദിയിലേക്ക് ഇറങ്ങാൻ പോകുന്ന ഒരു പിഞ്ചുബാലികയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. പിഞ്ചുബാലികയെ നായ രക്ഷിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. അപകടം മണത്ത നായ പിഞ്ചുബാലികയുടെ വസ്ത്രത്തില്‍ കടിച്ചുപിടിച്ച് നദിയുടെ തീരത്ത് നിന്ന് പിന്നെലേക്ക് മാറ്റുന്നു. രക്ഷിക്കുന്നതിനിടെ കുട്ടി താഴെ വീഴുന്നതും വിഡിയോയിൽ വ്യക്തം.കുട്ടിയെ കരയിലേക്ക് കയറ്റിയ ശേഷം വെള്ളത്തില്‍ ഇറങ്ങി പന്ത് എടുത്ത് നല്‍കുകയാണ് നായ. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *