Special

വിവാഹ സമ്മാനമായി പെട്രോളും ഗ്യാസ് സിലിണ്ടറും(വീഡിയോ)

ഓരോ ദിവസവും റോക്കറ്റ് പോലെയാണ് നമ്മുടെ രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നത്.ഇന്ധന-പാചക വാതക വില വർധനവിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ നവദമ്പതികള്‍ക്ക് സുഹൃത്തുക്കൾ നൽകിയ സമ്മാനങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഇന്ധനവില കൂടുന്നതിൽ പ്രതിഷേധിച്ച് കൂടിയാണ് വ്യത്യസ്തമായഒരു സമ്മാനം. നവ നവദമ്പതികള്‍ പെട്രോളും ഗ്യാസ് സിലിണ്ടറും സവാളയുമാണ് സമ്മാനമായി അതിഥികള്‍ നല്‍കിയത്. ഇതിന്റെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നത്.

ഗ്യാസ് സിലിണ്ടറും ഒരു കന്നാസ് പെട്രോളും സവാള മാലയുമാണ് സമ്മാനമായി വധുവരന്മാര്‍ക്ക് ലഭിച്ചത്. സമ്മാനങ്ങള്‍ സ്വീകരിച്ച ശേഷം എല്ലാവരും ചിത്രവും എടുത്തു. എന്നാൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ചിരിയടക്കാൻ വധു പാടുപെടുന്നത് വിഡിയോയിൽ വ്യക്തമാണ്. 45 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. എന്തായാലും വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *