കുഞ്ഞുങ്ങളുടെ ക്യൂട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.അവരുടെ കളിചിരികൾ , നടത്തം, ചില ചലങ്ങൾ അവയെല്ലാം കാഴ്ചക്കാരിൽ ആനന്ദം പകരുന്നവയാണ്.മനുഷ്യ കുരുന്നുകൾക്ക് പുറമെ മൃഗ കുഞ്ഞുങ്ങളുടെ വീഡിയോകൾക്കും ഇരു കയ്യും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്.
ഇപ്പോഴിതാ അത്തരത്തിൽ ഒരു വീഡിയോ ആണ് സൈബർ ലോകത്ത് ചർച്ചയാകുന്നത്.ജനിച്ച് വീണ ആനക്കുട്ടിയുടെ ആദ്യ നടത്തമാണ് വീഡിയോയിൽ.എഴുനേറ്റ് നിൽക്കുമ്പോൾ ആദ്യം മുൻപിലേക്ക് വീഴാൻ പോകുന്നതും അവിടെ നിന്ന് തുമ്പി കയ്യ് കുത്തി എഴുനേൽക്കുന്നതും തുടർന്ന് അമ്മയുടെ അരികിലേക്ക് പതിയെ നടന്നു നീങ്ങുന്നതും വീഡിയോയിൽ. ആനക്കുട്ടിയുടെ ഈ ക്യൂട്ട് വീഡിയോ കാഴ്ചക്കാരിൽ ഏറെ ആനന്ദം പകരുന്നതാണ്. സുശാന്ത നന്ത ഐഎഫ്എസാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.’ആയിരം മൈലിലേക്കുള്ള ആദ്യ പടി’ എന്ന ക്യാപ്ഷ്യനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്തായാലും പങ്കുവെച്ച് നിമിഷനേരം കൊണ്ട് തന്നെ വീഡിയോ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
The first step to a thousand miles💕
Shared pic.twitter.com/TiI1PBSm6J— Susanta Nanda IFS (@susantananda3) February 15, 2021