വനത്തിൽ ജീവിക്കുന്ന ജീവികൾ ശത്രുക്കളുടെ ആക്രമണത്തിന് എപ്പോൾ വേണമെങ്കിലും അകപ്പെടാം.അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കാട്ടിനുള്ളിലെ തടാകക്കരയിൽ വെള്ളം കുടിക്കുന്നതിയായി എത്തിയതാണ് ഇമ്പാലകൾ. പൊടുന്നനെയാണ് ചെളി നിറഞ്ഞ തടാകത്തിൽ പതിയിരുന്ന മുതല ഇമ്പാലകളിലൊന്നിനെ പിടിമുറിക്കിയത്. വെള്ളത്തിലേക്ക് വലിച്ചു താഴ്ത്തിയ ഇമ്പാല ഏറെ നേരത്തെ പോരാട്ടത്തിനൊടുവിൽ മുതലയുടെ പിടിയിൽ നിന്ന് രക്ഷപെട്ടു. പക്ഷേ, ഇമ്പാലയുടെ വിധി മറ്റൊന്നായിരുന്നു.
മുതലയുടെ പിടിയിൽ നിന്നും രക്ഷപെട്ട ഇമ്പാല കരയ്ക്കു കയറുമ്പോൾ അതിനെ ലക്ഷ്യമാക്കി പുള്ളിപ്പുലി പാഞ്ഞെത്തി.നിമിഷങ്ങൾക്കകം തന്നെ ഇമ്പാല പുള്ളിപ്പുലിയുടെ പിടിയിലാകുന്ന. ക്രൂഗർ ദേശീയ പാർക്കിൽ നിന്നുള്ള ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.