അപ്രതീക്ഷിത അഥിതി കാരണം നഗരം നിശ്ചലമായത് അര മണിക്കൂറോളം. സംഭവം നടക്കുന്നത് കർണാടകയിലെ ഉഡുപ്പിയിലാണ്. തിരക്കേറിയ റോഡിലേക്ക് മൂര്‍ഖന്‍ ഇഴഞ്ഞ് എത്തിയത് ട്രാഫിക് പോലീസിന് വലിയ തലവേദന സൃഷ്ടിച്ച്.എന്നിരുന്നാലും സമയോചിതമായ ഇടപെടലിലൂടെ പോലീസ് റോഡിലെ ഗതാഗതം താത്കാലികമായി നിരോധിച്ചു.പാമ്പിനെ ഉപദ്രവിക്കാതെ അവയ്ക്ക് കടന്നുപോകുവാൻ സ്ഥലവും ആവശ്യത്തിന് സമയവും നൽകി ഒരു നഗരം തന്നെ കാത്തിരുന്നു.
ഉടുപ്പി നഗരത്തിലെ കല്‍സങ്ക ജങ്ഷനിലാണ് സംഭവം അരങ്ങേറിയത്. അര മണിക്കൂര്‍ സമയമെടുത്താണ് പാമ്പ് റോഡ് ക്രോസ് ചെയ്തത്.ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ പോലീസിന്റെ നടപടിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.ഇതിലൂടെ പ്രകടമായത് ഉദാത്തമായ സഹജീവി മാതൃകയെന്ന് ആളുകൾ കമന്റിൽ പ്രതികരിക്കുന്നു.