Special

അടിപൊളി ദിവസം!!!ലോറിയിൽ നിന്ന് കരുമ്പ് കട്ടെടുക്കുന്ന ആനകൾ

വിശന്ന് വലഞ്ഞ് ഇരിക്കുമ്പോൾ ഇഷ്ട ഭക്ഷണം തൊട്ട് മുൻപിൽ എത്തിയാലോ? എത്ര വലിയ അഭിമാനി ആണേലും അറിയാതെ എടുത്ത് കഴിച്ച് പോകും.. കാരണം നമുക്ക് വിശപ്പും കൊതിയും സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. അതിപ്പോൾ മനുഷ്യനായാലും മൃഗമായാലും..ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധനേടുന്നത്.

വീഡിയോയിൽ സിംഗ്‌നലിൽ നിർത്തിയിട്ടിരിക്കുന്ന രണ്ട് ലോറികളിലെ ആനകളെ കാണാം.എന്നാൽ അവരുടെ ഭാഗ്യമെന്ന് പറയട്ടെ അവരുടെ സൈഡിയിലായി നിർത്തിയിട്ടിരിക്കുന്നത് കരുമ്പുകൾ നിറച്ച ലോറികളാണ്. കരുമ്പ് കണ്ടാൽ പിന്നെ ആനകളുടെ കാര്യം പറയേണ്ടതില്ലല്ലോ.. അവറ്റകൾക്ക് ഒരു കണ്ട്രോളും കാണുകയില്ല.അവർ സൈഡിലേക്ക് തിരിഞ്ഞ് വണ്ടിയിൽ നിന്ന് കരുമ്പ് എടുത്ത് ഉള്ളിലാക്കുന്നതാണ് വീഡിയോയുടെ അവസാന ഭാഗം. എന്തായാലും ആനകളുടെ കരുമ്പ് തീറ്റിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *