മൃഗങ്ങളുടെ വീഡിയോകൾക്കും ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ്.പ്രത്യേകിച്ച് വന്യമൃഗങ്ങളുടെ വീഡിയോകൾക്ക്. അവ തമ്മിലുള്ള മത്സരങ്ങൾക്കും, മല്പിടുത്തങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അത്തരത്തിലൊരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.
വിഡിയോയുടെ തുടക്കത്തിൽ രണ്ട് മാനുകൾ തമ്മിൽ മല്ലടിക്കുന്നതാണ് കാണിക്കുന്നത്.തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിനിന്ദയിൽ ചുറ്റും നടക്കുന്നതെന്തെന്ന് ഇവർ തിരിച്ചറിയുന്നില്ല. വീഡിയോയുടെ മധ്യഭാഗം ആകുമ്പോഴേക്കും എന്തോ ഒരു മൃഗം ദൂരെ നിന്ന് മാനുകളെ ലക്ഷ്യമാക്കി പാഞ്ഞു വരുന്നത് കാണാം.ഇത് കണ്ട മറ്റു മാനുകൾ ഓടി രക്ഷപെടുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ പരസ്പരം മല്ലടിക്കുന്ന മാനുകൾ ഇതൊന്നും അറിയുന്നതേ ഇല്ല.വീഡിയോയുടെ അവസാന ഭാഗത്ത് ദൂരെ നിന്നും പാഞ്ഞെത്തുന്ന സിംഹം മാനുകളിൽ ഒന്നിനെ പിടികൂടുന്നതോടെ ദൃശ്യം അവസാനിക്കുന്നു.
Who gains when we fight amongst ourselves? pic.twitter.com/UfuMKLtr1m
— Susanta Nanda IFS (@susantananda3) February 9, 2021
‘നമ്മൾ തമ്മിൽ പോരാടുമ്പോൾ ആർക്കാണ് നേട്ടം?’ എന്ന ക്യാപ്ഷനോടെയാണ് സുശാന്ത നന്ത വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.