Special

പുക പുറന്തള്ളി ഇരയെ വരുതിയിലാക്കി; പാമ്പിനെ പോലെ തോന്നിക്കുന്ന മീനെ ഉള്ളിലാക്കി,കൂറ്റൻ മീനിന്റെ വീഡിയോ വൈറൽ

ഈ ഭൂമി രഹസ്യങ്ങളുടെ ഒരു കലവറയാണ്.നമുക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞതിന്റെ എത്രയോ പതിൻമടങ്ങു കാര്യങ്ങൾ ഇപ്പോഴും നമുക്ക് അജ്ഞാതമാണ്.അവയിൽ പലതിനെപ്പറ്റിയും കൂടുതൽ മനസ്സിലാക്കുമ്പോൾ വിസ്മയം പ്രകടിപ്പിക്കാത്തവര്‍ ചുരുക്കമായിരിക്കും.അത്തരത്തില്‍ നമ്മെ ആശ്ചര്യപ്പെടുത്തുന്ന ഒരു വിഡിയോയാണിപ്പോൾ സോഷ്യല്‍മീഡിയയുടെ വൈറലാകുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഒരു മീനാണ് വീഡിയോയിലെ താരം. വീഡിയോയുടെ ആരംഭത്തിൽ ആശാൻ വായിലൂടെ പുക പോലെ തോന്നിപ്പിക്കുന്ന എന്തോ പുറന്തള്ളുന്നത് കാണാം.തുടർന്ന് പാമ്പിന് സമാനമായ ഒരു മീനിനെ വിഴുങ്ങുന്നത് വരെയുള്ള വീഡിയോ ഓരോ നിമിഷവും കാഴ്ചക്കാരിൽ ആകാംക്ഷ പകരുന്നതാണ്.തന്നേക്കാള്‍ വലിപ്പം കൂടിയ ഒന്നിനെയാണോ മീന്‍ ഉള്ളിലാക്കുന്നത് എന്ന് ഒറ്റനോട്ടത്തില്‍ കാഴ്ചക്കാർക്ക് സംശയം തോന്നിയേക്കാം.എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *