Special

വളര്‍ത്തുനായയ്ക്ക് വീട്ടില്‍ റേസിങ് ട്രാക്ക് ഒരുക്കി ദമ്പതികള്‍;വീഡിയോ വൈറൽ

ചിലർക്ക് തന്റെ വളർത്ത് മൃഗങ്ങളോട് അളവിൽ കവിഞ്ഞ സ്നേഹം തോന്നാറുണ്ട്.കൂടാതെ സ്വന്തം മക്കളെക്കാൾ കൂടുതൽ വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവരെ പറ്റിയും നമ്മൾ കേട്ടിട്ടുണ്ട്. തന്റെ സ്വത്ത് മുഴുവൻ വളർത്തുനായ്ക്കെഴുതി വെച്ച വൃദ്ധന്റെ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ തന്റെ വളർത്ത് നായയുടെ സന്തോഷത്തിനായി യജമാനൻ ചെയ്ത ഒരു പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.വളര്‍ത്തുനായയ്ക്കായി വീട്ടിൽ ഒരു റേസിങ് ട്രാക്ക് ഒരുക്കിയിരിക്കുകയാണ് ദമ്പതികള്‍. വീടിന് പിന്നിലുള്ള സ്ഥലമാണ് ഇവർ റേസിങ് ട്രാക്ക് ആക്കിമാറ്റിയത്.

തണുപ്പ് കാലമായതിനാൽ പ്രദേശം മഞ്ഞുമൂടി കിടക്കുകയാണ്. മഞ്ഞ് നീക്കം ചെയ്താണ് നായയ്ക്ക് ഓടിക്കളിക്കാനായി റേസിങ് ട്രാക്ക് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ വീഡിയോ വ്യാപകമായാണ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെടുന്നത്. ട്രാക്കിലൂടെ ആവേശത്തോടെ നായ ഓടുന്നതും ദൃശ്യങ്ങളിൽ കാണാം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *