നവ വധുവിന്റെ മുഖത്ത് സ്പർശിച്ചതിന് വിവാഹ വേദിയിൽ വച്ച് ഫോട്ടോഗ്രാഫറെ വരൻ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു.ഇപ്പോഴിതാ ഈ വീഡിയോയുടെ പിന്നിലെ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആ യുവതി.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ അതിനോടകം ലക്ഷക്കണത്തിന് ആളുകളാണ് കണ്ടത്.വീഡിയോ വൈറലായി മാറിയതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ചർച്ചകളും ആരംഭിച്ചിരുന്നു.വീഡിയോ യാഥാർത്യമാകില്ലെന്നും വൈറലാകാൻ വേണ്ടി ദമ്പതികൾ കരുതിക്കൂട്ടി ഒരുക്കിയ നാടകമാണെന്നും ഒരു കൂട്ടർ ആരോപിച്ചു. എന്നാൽ അതുക്കും മേലെയാണ് യുവതിയുടെ വെളിപ്പെടുത്തൽ.ഈ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
For full video Click here and see all details about my viral wedding comedy video 😂https://t.co/SfVqQGG3uQ@Ease2Ease @TimesNow @News18India @News18India pic.twitter.com/7bdpuivzRq
— Anikriti Chowhan (@ChowhanAnikriti) February 7, 2021
ഛത്തീസ്ഗഢ് നടിയായ അനിക്രിതി ചൗഹാൻ ആൺ ദൃശ്യങ്ങളിൽ കാണുന്ന വധു. സിനിമാ ചിത്രീകരണത്തിനിടയിലെ ഒരു സീനാണ് സോഷ്യൽ മീഡിയയിൽ വൈറലായതെന്ന് താരം വെളിപ്പെടുത്തുന്നു.‘ഡാർലിങ് പ്യാർ ജുക്താ നഹി’ എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിനിടയിൽ നിന്നുള്ള ദൃശ്യമാണിതെന്നും അനിക്രിതി പറഞ്ഞു.
मेरे दोस्त ने शूट शुरू होने से पहले इस तस्वीर को क्लिक किया। ! 😊 #thankuJAYA😘 pic.twitter.com/M8YaFk9HS7
— Anikriti Chowhan (@ChowhanAnikriti) February 7, 2021