Special

കൃഷിയിടത്തിൽ നൃത്തം ചെയ്യുന്ന പെണ്‍കുട്ടി(വീഡിയോ)

പ്രായം അമ്പതുകൾ കഴിഞ്ഞെങ്കിലും ബോളിവുഡിലെ മറ്റേത് താരസുന്ദരികളേക്കാൾ സ്‌റ്റൈലിലും സൗന്ദര്യത്തിലും ഇന്നും മുന്നിലാണ് മാധുരി ദീക്ഷിത്. അതിനാൽ തന്നെ താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫാഷൻ ആരാധകരുടെ ഒരു കണ്ണ് എപ്പോഴുമുണ്ട്.താരത്തിന്റെ നൃത്ത വിഡിയോകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് താരം പങ്കുവെച്ച ഒരു വീഡിയോയാണ്.ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്ന് അതി മനോഹരമായി നൃത്തം ചെയ്യുന്ന പെൺകുട്ടിയാണ് വീഡിയോയിൽ.പെൺകുട്ടിയുടെ അതിമനോഹര നൃത്തത്തെ പ്രശംസിച്ചുകൊണ്ടാണ് മാധുരി ദീക്ഷിത് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

1957 ൽ പുറത്തിറങ്ങിയ മദർ ഇന്ത്യ എന്ന സിനിമയിലെ ഗാനത്തിനാണ് പെൺകുട്ടി ചുവടുവെക്കുന്നത്. ഇവൾ മനോഹരമായാണ് നൃത്തം ചെയ്യുന്നത്. ഇവിടെ നിരവധി കഴിവുറ്റവരാണ് പുറത്തുവരാനായി കാത്തിരിക്കുന്നത്.- മാധുരി ദീക്ഷിത് ത്വമേറ്റെറിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കുറിച്ചു.

വയലിന് സമീപമുള്ള ചെറിയ മൺവഴിയിൽ നിന്നാണ് പെൺകുട്ടി നൃത്തം ചെയ്യുന്നത്. കൃഷിയിടത്തിൽ പണിയെടുക്കുന്ന സ്ത്രീകൾ പെൺകുട്ടിയുടെ ഡാൻസ് നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിൽകാണാം. എന്തായാലും വിഡീയോയിപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *