Special

നിങ്ങൾ ഒരു മാന്യനാണ് !!! നടപ്പാത നശിപ്പിക്കാതെ കൊമ്പന്റെ സാഹസിക നടത്തം

ആനകൾ സാധു മൃഗങ്ങൾ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? നിരന്തരം ആനകൾക്ക് നേരെ നടക്കുന്ന ക്രൂരതകളുടെ വാർത്തയും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. മസിനഗുഡിയില്‍ ആനയ്ക്ക് നേരെ പെട്രോള്‍ ഒഴിച്ച് കത്തിച്ച ടയര്‍ വലിച്ചെറിഞ്ഞതും പാലക്കാട് ഗർഭിണിയായ കാട്ടാന വായ് തകർന്ന് മരിച്ചതും അങ്ങനെ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയ നിറയുന്നത്.കൂടാതെ കാട്ടാന ആക്രമത്തിന്റെ വിഡിയോകളും ചിത്രങ്ങളും വർത്തകളായും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്.ഇത്തരം വാർത്തകൾ കേൾക്കുന്ന നമുക്ക് ആന സാധു മൃഗം എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ലായിരിക്കും.

ഇപ്പോഴിതാ നമ്മുടെയെല്ലാം മുൻ ധാരണകൾ മാറ്റിക്കുറിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.ഒരു ചെറിയ തടി കൊണ്ട് നിർമിച്ച നടപ്പാത മുറിച്ച് കടക്കുകയാണ് ദൃശ്യങ്ങളിലെ ആന.സൗമ്യഭാവത്തിൽ വളരെ കരുതലോടെയാണ് ആനയുടെ നീക്കം.തടികൊണ്ടുണ്ടാക്കിയ നടപ്പാതയ്ക്ക് ഒരു ചെറിയ കേടുപാടുകൾ പോലും സംഭവിക്കാത്ത വിധമാണ് ആനയുടെ നടത്തം.ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ത പങ്കുവെച്ച് 17 സെക്കന്റ് ദൈർഖ്യമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. വീഡിയോയ്ക്ക് താഴെ പ്രതികാരങ്ങളുമായി നിരവധിപേരാണ് എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *