കൊച്ചു കുട്ടികളുടെ കളിയും ചിരിയും കുസൃതികളും ഇഷ്ടമുള്ളവരാണ് നമ്മൾ എല്ലാവരും.അവർക്കൊപ്പം സമയം ചിലവഴിക്കാക്കുക വലിയ സന്തോഷമുള്ള കാര്യവുമാണ്.അത്തരത്തിലുള്ള കുരുന്നുകളുടെ ക്യൂട്ട് വിഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.അതിപ്പോൾ മനുഷ്യ കുരുന്നുകൾ ആയാലും മൃഗങ്ങൾ ആയാലും…ഇപ്പോഴിതാ അത്തരത്തിലൊരു ആനകുട്ടിയുടെ ക്യൂട്ട് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ത പങ്കുവെച്ച് 14 സെക്കന്റ് ദൈർഖ്യമുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.വീഡിയോയുടെ ആരംഭത്തിൽ അമ്മമ്മയുടെ അരികിൽ നിൽക്കുന്ന കുട്ടി കുറുമ്പൻ പതിയെ കുണുങ്ങി കുണുങ്ങി ക്യാമറയ്ക്ക് അരികിലേക്ക് വരുന്നതാണ് ദിശ്യങ്ങളിൽ.കുട്ടി ആനയുടെ ചെവി ആട്ടിയുള്ള നടത്തമാണ് വീഡിയോയുടെ ഹൈലേറ്റ്.. എന്തായാലും വീഡിയോ നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.വിഡിയോയ്ക്ക് താഴെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്….
Elephant babies are the cutest. And here one moved slowly to the camera to show the world how cute they can be. pic.twitter.com/Mf6yaGXADz
— Susanta Nanda IFS (@susantananda3) February 7, 2021