Special

കൂറ്റൻ മുതലയെ വിരട്ടി ഓടിക്കുന്ന നായ;വീഡിയോ വൈറൽ

ചങ്കൂറ്റമുണ്ടെങ്കില്‍ എന്തും കഴിയുമെന്ന് നമ്മൾ സ്ഥിരം പറയുന്ന ഡയലോഗാണ്.തന്നേക്കാള്‍ ശക്തനായ ഒരാളിയോട് പൊരുതുമ്പോൾ ഭയപ്പെടാതെ ചങ്കുറ്റത്തോടെ നിലയുറപ്പിച്ചാല്‍ ശത്രു ഒരു നിമിഷമെങ്കിലും പതറുമെന്നതിന് തെളിയിക്കുന്ന നിരവധി വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ട്.ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്.

ഭീമൻ മുതലയെ നിരന്തരം കുരച്ച് വിരട്ടിയോടിക്കുന്ന നായയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.സംഭവം നടക്കുന്നത് പുഴയുടെ തീരത്താണ്. നേര്‍ക്കുനേര്‍ നിന്ന് നിരന്തരം കുരച്ച് മുതലയെ ഓടിക്കുന്ന നായയാണ് വീഡിയോയിലെ താരം. നായയുടെ കുര പന്തിക്കേടായി തോന്നിയ മുതല പുഴയിലേക്ക് തന്നെ പിന്മാറുകയാണ്. പിന്‍വലിയുന്ന മുതലയുടെ പിന്നാലെ ഓടി നായ കുരയ്ക്കുന്നതും കടിക്കാന്‍ ശ്രമം നടത്തുന്നതും വിഡിയോയിൽ കാണാം.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *