Special

വധുവിന്റെ മുഖത്ത് സ്പർശിച്ചു;ഫോട്ടോഗ്രാഫർക്കിട്ടു ഒന്ന് പൊട്ടിച്ചു വരൻ;വീഡിയോ വൈറൽ

കാലം മാറിയത്തോടെ വിവാഹങ്ങളുടെ രീതികളിലും ആഘോഷങ്ങളിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ പ്രീ വെഡ്ഡിംഗ് ,പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളാണ് ഇപ്പോഴത്തെ ട്രെൻഡ്. അത്തരത്തിൽ ഒരു കല്യാണ ഫോട്ടോഷൂട്ട് സമയത്തെ ചിരിപടർത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്.

വിവാഹ വേദിയിൽ തന്റെ വധുവിനെ സ്പർശിച്ച ഫോട്ടോഗ്രാഫറെ നവവരൻ തല്ലുന്നതാണ് വീഡിയോയിൽ. വിവാഹച്ചടങ്ങിനിടെ വരനെ മാറ്റിനിർത്തി വധുവിന്റെ ക്ലോസപ്പ് ചിത്രങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാഫറെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ഫോട്ടോഗ്രാഫർ വധുവിന്റെ മുഖം പിടിച്ചുയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിക്കുന്നതോടെ സീന്‍ മാറുകയാണ്.

തന്റെ ഭാര്യയെ സ്പര്‍ശിച്ചത് കണ്ട വരൻ ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി ഒരു അടി കൊടുക്കുകയായിരുന്നു. എന്നാൽ ഈ കാഴ്ചകണ്ട വധുവിന് ചിരിയടക്കാൻ കഴിഞ്ഞില്ല.അതും നിലത്തു വീണു കിടന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു വധു. അങ്ങനെ വളരെ സീരിയസ് ആയ സംഭവം തമാശയിലേയ്ക്ക് വഴിമാറി.എല്ലാവരുടെയും ഒപ്പം അടി കിട്ടിയ വേദനയൊക്കെ മറന്ന് ഫോട്ടോഗ്രാഫറും പതുക്കെ ചിരിക്കാന്‍ ആരംഭിച്ചു.

ഇതെല്ലാം കണ്ടതോടെ വരന്‍റെ മുഖത്ത് ഒരു ചമ്മലും കാണാം.എന്തായാലും നവവധുവിന്റെ നിലത്ത് ഇരുന്നുള്ള ചിരിയാണ് വീഡിയോയുടെ ഹൈലൈറ്റ്. വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു വരനെ ചിലർ വിമർശിക്കുന്നുണ്ടെങ്കിലും കൂടുതൽ പേരും സംഭവത്തെ തമാശയായാണ് എടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *