Special

പെരുമ്പാമ്പിൻ കൂട്ടിൽ കൂളായി ഒരു മനുഷ്യന്‍;വീഡിയോ വൈറൽ

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിക്കുന്നവരാണ് നമ്മളിൽ പലരും.പാമ്പ് ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ പിന്നെ കഴിവതും ആ പരിസരത്തേക്ക് പോകാനേ നമ്മ മുതിരാറില്ല.എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തരാണ് മറ്റു ചിലർ.അവർക്ക് പാമ്പുകളെ വളരെ ഇഷ്ടമാണ്.എവിടെ എങ്കിലും പാമ്പുകളെ കണ്ടാല്‍ അതിന്‌ പിന്നാലെ പോകുന്നത് ഇവര്‍ക്ക് ഹരമാണ്. അത്തരത്തിലുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പെരുമ്പാമ്പിന് കൂട്ടത്തിന് നടുവില്‍ യാതൊരു കൂസലും ഇല്ലാതെ കൂളായി ചിരിച്ചുകൊണ്ട് കിടക്കുന്ന ഒരു മനുഷ്യന്‍. ആരെയും അതിശയിപ്പിക്കുന്ന ഈ ദൃശ്യം മുമ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ പങ്കുവയ്ക്കപ്പെട്ടതാണ്.ഒരിടവേളയ്ക്ക് ശേഷം വീണ്ടും വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. കാലിഫോര്‍ണിയയിലെ ഒരു ‘റെപ്റ്റൈല്‍ സൂ’വിന്റെ സ്ഥാപകനായ ജേ ബ്ര്യൂവര്‍ എന്നയാളാണ് ദൃശ്യങ്ങളിൽ.കാഴ്ചക്കാരിൽ തന്നെ പേടി ഉളവാക്കുന്നതാണ് വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *