Special

അപൂർവ സൗഹൃദം;മാനിന്റെ കൊമ്പില്‍ തൂങ്ങിയാടി കുട്ടിക്കുരങ്ങന്‍(വീഡിയോ)

മൃഗങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായി മാറാറുണ്ട്.വ്യത്യസ്ത വര്‍ഗത്തില്‍പ്പെട്ട ജീവികള്‍ പോലും പരസ്പരം സ്‌നേഹിക്കുന്ന ദൃശ്യങ്ങൾ കാഴ്ച്ചക്കാരിൽ അമ്പരിപ്പുണ്ടാക്കാറുണ്ട്.ഇത്തരത്തിൽ പൂച്ചയും നയകുട്ടിയും തമ്മിലുള്ള സൗഹൃദത്തിന്റെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ കാഴ്ച്ചക്കാരുടെ മനസ്സ് കീഴടക്കുന്നത്.

ഇപ്പോഴിതാ മാനിന്റെ കൊമ്പില്‍ തൂങ്ങിയാടുന്ന കുട്ടിക്കുരങ്ങന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഓടി വന്ന് മാനിന്റെ കൊമ്പിലേക്ക് എടുത്തുചാടുന്നതാണ് വീഡിയോയുടെ ആരംഭത്തിൽ. തുടര്‍ന്ന് കൊമ്പിലൂടെ മുകളിലേക്ക് കയറുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഈസമയത്ത് വളരെ ശാന്തതയോടെ കുട്ടിക്കുരങ്ങന്റെ വികൃതികള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് മാന്‍.ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ അപൂര്‍വ്വ വീഡിയോ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *