Special

‘ക്യാമറയിൽ കിട്ടിയില്ലായിരുന്നുവെങ്കിൽ ആരും വിശ്വസിക്കില്ലായിരുന്നു’;രാത്രിയിൽ തനിയെ നീങ്ങുന്ന ബൈക്ക്(വീഡിയോ)

കാഴ്ചക്കാരിൽ അമ്പരപ്പുണ്ടാക്കുന്നതും സന്തോഷം ജനിപ്പിക്കുന്നതും സങ്കടത്തിലാഴ്ത്തുന്നതുമായ നിരവധി വിഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുണ്ട്.സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണം ലോകത്തിന്റെ മുക്കും മൂലയിലും നിന്നുള്ള വീഡിയോകള്‍ ആയാലും എല്ലാവരിലേക്കും എത്തുന്നുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത് കാഴ്ചക്കാരിൽ അല്പം അമ്പരപ്പും ഭയവും ജനിപ്പിക്കുന്ന വീഡിയോകളാണ്.അമ്പർ സയ്യിദി എന്നയാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയാണ് എപ്പോൾ വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുന്നത്.മുപ്പത് സെക്കൻഡ് ദൈർഘ്യമുള്ള ഒരു സിസിറ്റിവി ദൃശ്യമാണ് ട്വിറ്റർ ഉദ്ധഭോക്താവ്‌
പങ്കുവെച്ചിരിക്കുന്നത്.

പാർക്ക് ചെയ്തു വച്ചിരിക്കുന്ന ഒരു ബൈക്ക് തനിയെ മുന്നോട്ട് നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഒരു ചെറിയ തെരുവിൽ രണ്ട് ബൈക്കുകൾ പാർക്ക് ചെയ്തിരിക്കുന്നത്.

അതിലൊരു ബൈക്ക് തനിയെ മുന്നോട്ട് നീങ്ങുന്നതാണ് വീഡിയോയിലുള്ളത്. വച്ചിരുന്ന സ്ഥലത്ത് നിന്ന് മുന്നോട്ട് പോയി വളഞ്ഞ ശേഷം ഒരു പ്രത്യേക പോയിന്‍റെിൽ നിന്ന് ബൈക്ക് ചരിഞ്ഞു വീഴുന്നത് വിഡിയോയിൽ കാണാം.
എന്നാൽ ആ സമയത്ത് ഒരാളെപ്പോലും അവിടെ കാണാനില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ക്യാമറയിൽ പതിഞ്ഞില്ലായിരുന്നുവെങ്കിൽ ഈ സംഭവം ആരും വിശ്വസിക്കില്ലായിരുന്നു എന്ന അടിക്കുറുപ്പോടെയാണ് സയ്യിദി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഗുജറാത്തിലെ എവിടെ നിന്നോ ഉള്ളതാണ് ദൃശ്യങ്ങൾ എന്നും റിപ്പോർട്ടുകളുണ്ട്.

എന്തായാലും വീഡിയോ വൈറലായി മാറിയതോടെ ബൈക്ക് നീങ്ങിയതിന് പിന്നിൽ അജ്ഞാത ശക്തിയാണെന്ന് ഒരു കൂട്ടരും കൃത്രിമവീഡിയോ ആണെന്ന് മറ്റൊരു കൂട്ടരും കമന്റിൽ വാദിക്കുന്നു.ഇവർ തമ്മിൽ ഉള്ള തർക്കം സോഷ്യൽ മീഡിയയിൽ തുടരുമ്പോഴും ബൈക്ക് നീങ്ങിയതിന് പിന്നിൽ നിഗുഢതയുടെ ചുരുളഴിക്കാനുള്ള തത്രപ്പാടിലാണ് സൈബർ ലോകം.

Leave a Reply

Your email address will not be published. Required fields are marked *