Special

‘ഇന്നലത്തെ ബജറ്റിന് ശേഷമുള്ള സെൻസെക്സ്’;കാളക്കൂറ്റന്റെ പരാക്രമം,വൈറലായി വീഡിയോ

സോഷ്യൽ മീഡിയയിൽ മൃഗങ്ങളുടെയും പക്ഷികളുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും വിഡിയോകൾ വൈറലായി മാറാറുണ്ട്. അത്തരത്തിലുള്ള വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന ഒരു കൂട്ടരുണ്ട്… അവരുടെ ഓരോ ട്വീറ്റുകൾക്കും ലക്ഷകണക്കിന് കാഴ്ചക്കാരെ ആണ് ലഭിക്കുന്നത്.. പറഞ്ഞുവരുന്നത് മറ്റാരെയും കുറിച്ചല്ല ഇന്ത്യൻ ഫോറസ്​റ്റ്​ സർവിസിലെ സുസാന്ത നന്ത, പ്രവീൺ കസ്‌വാൻ,രമേശ് പാണ്ഡെ തുടങ്ങിയ ഉദ്യോഗസ്ഥരാണ്…ഇവർ പങ്കുവെയ്ക്കുന്ന വീഡിയോകൾക്കും ചിത്രങ്ങൾക്കും ചോദ്യങ്ങൾക്കും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.. കൂടാതെ വിഡിയോയ്ക്ക് ഒപ്പം പങ്കുവെയ്ക്കുന്ന ക്യാപ്‌ഷനുകളും വലിയ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്..

ഇപ്പോഴിതാ സുസാന്ത നന്ത ഐഎഫ്എസ് പങ്കുവെച്ച ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.ഒരു കാളക്കൂറ്റൻ ഓടിയെത്തി കാർ മറിച്ചിടാൻ ശ്രമിക്കുന്നതാണ് വിഡിയോയിൽ എന്നാൽ വീഡിയോയെക്കാൾ കൂടുതൽ ശ്രദ്ധ നേടിയത് ഒപ്പം പങ്കുവെച്ച ക്യാപ്‌ഷനാണ്.’ഇന്നലത്തെ ബജറ്റിന് ശേഷമുള്ള സെൻസെക്സ്’ എന്ന അടിക്കുറുപ്പായിരുന്നു ശ്രദ്ധ നേടിയത്…എന്തായാലും കാളക്കൂറ്റന്റെ പരാക്രമ വിഡിയോയിക്കും ഒപ്പം ക്യാപ്‌ഷനും മികച്ച സ്വീകാര്യതാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *