വന്യമൃഗങ്ങളുടെ വീഡിയോകൾക്കും ചിത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.പ്രത്യേകിച്ച് ആനകളുടെ വിഡിയോകൾ.ആനകളെപ്പോഴും ആളുകൾക്ക് ഒരു അത്ഭുതമാണ്. ആനക്കൂട്ടത്തിന്റെ കാട്ടുപാത മുറിച്ചുള്ള നടത്തവും കാട്ടിലൂടെയുള്ള പ്രഭാത നടത്തവും എല്ലാം ഇരു കയ്യും നീട്ടിയാൽ സോഷ്യൽ മീഡിയ സ്വീകരിച്ചത്. ഇപ്പോളിതാ ആനകുടുംബത്തിന്റെ തന്നെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയ നിറയുന്നത്.
The dancing elephant family. When nobody is watching. @joy_bishnoi @wti_org_india pic.twitter.com/sHJEJzTakg
— Parveen Kaswan, IFS (@ParveenKaswan) February 1, 2021
ഐ എഫ് എസ് ഉദ്യോഗസ്ഥനെ പ്രവീൺ കാസ്വാൻ പങ്കുവെച്ച് ഒരു ആനകുടുംബത്തിന്റെ നൃത്തം വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.’ആരും കാണാത്തപ്പോൾ നൃത്തം ചെയ്യുന്ന ആനകുടുംബം’ എന്ന ക്യാപ്ഷ്യനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.എന്തായാലും വീഡിയോ നിമിഷ നേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുമാകയാണ്.