പ്രായം വെറു നമ്പർ മാത്രമെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകാൾ സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടിട്ടുണ്ട്. പ്രായത്തെ തോൽപ്പിക്കുന്ന പ്രണയ സംഗമങ്ങളുടെ വിഡിയോയും കാണാത്തവർ ചുരുക്കമാണ്.ഇപ്പോഴിതാ തൊണ്ണൂറ് വയസ്സ് കഴിഞ്ഞിട്ടും പ്രണയം കൈവിടാത്ത ദമ്പതികളുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കൊല്‍ക്കത്തയിലെ ഒരു കഫെയില്‍ പാട്ടിനൊപ്പം ചുവടുവച്ച വൃദ്ധദമ്പതികളുടെയാണ് വിഡിയോ. ‘വോ ചലി വോ ചലി’ എന്ന ഹിന്ദി ഗാനത്തിനൊപ്പമാണ് ഇവര്‍ ചുവടുവയ്ക്കുന്നത്.
വൃദ്ധദമ്പതികളുടെ ഡാൻസ് വീഡിയോ മമ്ത ശര്‍മ്മ എന്ന യുവതിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.സ്വെറ്ററും പാന്റും ധരിച്ച് ഭര്‍ത്താവും സാരി ധരിച്ച് ഭാര്യയും പാട്ടില്‍ അലിഞ്ഞ് ഡാൻസ് ചെയ്യുന്നത് വിഡിയോയിൽ കാണാം.
കൊല്‍ക്കത്തയിലെ ഹാര്‍ഡ് റോക്ക് കഫെയിലാണ് ഈ മനോഹര നൃത്തം നടന്നത്.കഫെയിൽ ലൈവ് മ്യൂസിക്ക് അരങ്ങേറുന്നതിനിടയിലായിരുന്നു വൃദ്ധദമ്പതികളുടെ പ്രകടനം.എന്തായാലും യുവതി പങ്കുവെച്ച വീഡിയോ ഇതിനോടകം എട്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്.നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്.