Special

തടാകത്തിൽ നിന്ന് വെള്ളം കുടിക്കുന്ന കടുവ;വീഡിയോ വൈറൽ

വന്യമൃഗങ്ങളുടെ വീഡിയോകൾക്കും ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.എന്നാൽ നാട്ടിൽ നമ്മൾ പരിപാലിച്ച് വളർത്തുന്ന ഓമന മൃഗങ്ങളെപോലെയല്ല കാടുകളിലെ മൃഗങ്ങളുടെ ജീവിതം..അവ മിക്കപ്പോഴും ശത്രുക്കളുടെ ആക്രമണത്തിന് ഇരയാകാറുണ്ട്.അതിപ്പോൾ ചെറിയ മൃഗങ്ങൾ മുതൽ കാട്ടിലെ രാജാവായ സിഹം വരെ. അതിനാൽ തന്നെ അവ സദാ ജാഗരൂകരായിരിക്കും.വളരെ ശ്രദ്ധയോടെയായിരിക്കും അവയുടെ ഓരോ നീക്കങ്ങളും.

അത്തരത്തിൽ വളരെ ശ്രദ്ധാലുവായ ഒരു കടുവയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കടുവ വനത്തിനുള്ളിലെ തടാകത്തിൽ നിന്ന് വെള്ളം കുടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.വെള്ളം കുടിക്കുന്നുണ്ടെങ്കിലും ഏതു നിമിഷവും ഒരു ആക്രമണം പ്രതീക്ഷിക്കുന്ന മട്ടിലാണ് ആശാന്റെ നോട്ടവും ഇരിപ്പുമൊക്കെ.കടുവയുടെ നോട്ടം തന്നെ കാഴ്ചക്കാരിൽ പേടി ഉണ്ടാക്കുന്നു.

ഐ എഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ ട്വറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *