ആനയ്ക്ക് നേരെ നിരന്തരം നടക്കുന്ന ക്രൂരതയുടെ വാർത്തകളും ദൃശ്യങ്ങളുമാണ് ദിവസവും സോഷ്യൽ മീഡിയയിൽ നിറയുന്നത്. മസിനഗുഡിയില്‍ ആനയ്ക്ക് നേരെ പെട്രോള്‍ ഒഴിച്ച് കത്തിച്ച ടയര്‍ വലിച്ചെറിഞ്ഞതും പാലക്കാട് ഗർഭിണിയായ കാട്ടാന വായ് തകർന്ന് മരിച്ചതും അങ്ങനെ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയ നിറയുന്നത്.ഇപ്പോഴിതാ ആനക്കൂട്ടത്തിന്റെ മനോഹരമായ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാനാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
ആനകൂട്ടം കാടിന് നടുവിലൂടെയുള്ള ഒരു മൺ പാത മുറിച്ച് കിടക്കുന്നതാണ് വീഡിയോയിലുള്ളത്. കൂട്ടത്തിലെ കുട്ടിയാനകൾ റോഡ് മുറിച്ച് കടക്കുന്നതും അവയെ കൃത്യമായി നിയന്ത്രിച്ചു കൊണ്ട് പോകുന്ന മുതിർന്ന ആനകളെയും ദൃശ്യങ്ങളിൽ കാണാം.’സന്തോഷകരമായ ഒരു കുടുംബം… എന്നും തുടരട്ടെ..’എന്ന ക്യാപ്ഷ്യനോടെയാണ് പ്രവീൺ കസ്വാൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.
Just a happy family. Keep counting. pic.twitter.com/5qtThUo6Xx
— Parveen Kaswan, IFS (@ParveenKaswan) January 28, 2021