ടിക് ടോകിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്.നടി താരാ കല്യാണിന്റെ മകളായ സൗഭാഗ്യയുടെ ടിക് ടോക് വിഡിയോകൾക്കായി കാത്തിരുന്ന ഒരു സമയമുണ്ടായിരുന്നു മലയാളികൾക്ക്.മികച്ച ടൈമിങ്ങോടെയായിരുന്നു സൗഭാഗ്യയുടെ വീഡിയോകളുടെ പ്രത്യേകത.അതിനാൽ തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ അർജുൻ സോമശേഖറുമായുള്ള വിവാഹം രണ്ടു വർഷം മുൻപായിരുന്നു. സൗഭാഗ്യയെപോലെതന്നെ അർജുനും ടിക് ടോക്കിൽ വൈറലായിരുന്നു.ഇപ്പോഴിതാ സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച
ഒരു ചിത്രമാണ് വൈറലായി മാറിയിരിക്കുന്നത്.’ആളെ പിടികിട്ടിയോ , പണ്ടൊരിക്കൽ എനിക്ക് ഈ വ്യക്തിയോടു ക്രഷ് ഉണ്ടായിരുന്നു..’ എന്ന അടിക്കുറുപ്പോടെയാണ് താരം ഫോട്ടോസ് പങ്കുവെച്ചത്. ഭർത്താവായ അർജുന്റെ ഒരു പഴയ കാല ചിത്രമാണ് സൗഭാഗ്യ ഇസ്റാഗ്രാമിൽ പങ്കുവെച്ചത്.ടാറ്റൂ ആർട്ടിസ്റ്റ് കൂടിയാണ് ഭർത്താവായ അർജുൻ.
ഭർത്താവ് അർജുൻ സോമശേഖരന്റെ ടി ഷർട്ട് ധരിച്ചുള്ള സൗഭാഗ്യയുടെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയ വൈറലായിരുന്നു.ഭർത്താവിന്റെയോ ബോയ്ഫ്രണ്ടിന്റെയോ ടി ഷർട്ട് ധരിക്കുമ്പോൾ നിങ്ങൾ എത്രത്തോളം സന്തോഷിക്കാറുണ്ട് എന്ന് ക്യാപ്ഷനിൽ ചോദിച്ചാണ് താരം അന്ന് ചിത്രം പങ്കുവെച്ചത്.എന്തായാലും തരാം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
View this post on Instagram