Special

പെട്രോള്‍ പമ്പിലെത്തിയ ബൈക്കിന് തീപിടിച്ചു;പേടിച്ച് എല്ലാവരും സ്ഥലം കാലിയാക്കി;ധൈര്യത്തോടെ നേരിട്ട് യുവതി

പ്രശ്നങ്ങളെ നേരിടുന്നതിൽ നിന്ന് ഓടി ഒളിക്കുന്നവരാണ് മിക്കവരും.അത്തരം സമയങ്ങളിൽ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ ശ്രമിച്ചാൽഅതുവഴി വലിയ അപകടം ഒഴിവാക്കാനും കഴിയും. അത്തരത്തിൽ സമയോചിതമായി ഇടപെടൽ നടത്തുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡീയയിൽ വിരായി മാറിയിരിക്കുന്നത്.

സംഭവം നടക്കുന്നത് പെട്രോൾ പമ്പിലാണ് . എവിടെയാണ് നടന്നത് എന്ന് വ്യക്തമല്ല. ഇന്ധനം നിറയ്ക്കാനായി എത്തിയതാണ് ബൈക്ക് യാത്രക്കാരൻ.പെട്ടന്നാണ് ബൈക്കിന് തീപിടിച്ചത്.ഇത് കണ്ടതോടെ ഇന്ധനം നിറയ്ക്കാൻ എത്തിയവരും യാത്രക്കാരനും ഇവിടെനിന്നും ഓടിരക്ഷപ്പെട്ടു.എന്നാൽ എല്ലാവരും പേടിച്ച് ഓടിയപ്പോൾ തീ അണയ്ക്കുന്ന പെട്രോൾ പമ്പ് ജീവനക്കാരിയുടെ ധീരതയ്ക്ക് സോഷ്യൽ മീഡിയ ഒന്നടങ്കം കയ്യടിക്കുകയാണ്.ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ അംഗുസ്വാമിയാണ് ട്വിറ്ററിൽ ഈ ധീരതയുടെ വീഡിയോ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *