Special

മനുഷ്യനോടുള്ള ഈ മിണ്ടാപ്രാണിയുടെ സ്‌നേഹം; പുഴയില്‍ ഒഴുകിപ്പോയ യുവാവിനെ രക്ഷിച്ച് കാട്ടാന(വീഡിയോ)

ആനയ്ക്ക് നേരെ നിരന്തരം നടക്കുന്ന ക്രൂരതയുടെ വാര്‍ത്തകളാണ് ദിവസവും സോഷ്യൽ മീഡിയയിൽ നിറയുന്നത്.പാലക്കാട് ഗർഭിണിയായ കാട്ടാന വായ് തകർന്ന് മരിച്ചതും മസിനഗുഡിയില്‍ ആനയ്ക്ക് നേരെ പെട്രോള്‍ ഒഴിച്ച് കത്തിച്ച ടയര്‍ വലിച്ചെറിഞ്ഞതും അങ്ങനെ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയ നിറയുന്നത്.ഇത്തരം ക്രൂരമായ സംഭവങ്ങള്‍ക്കിടയില്‍ ആനയുടെ മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് സൈബർ ലോകത്ത് ചർച്ചയായി മാറിയിരിക്കുന്നത്. പുഴയില്‍ ഒഴുകിപ്പോകുകയാണ് ഒരു യുവാവ്. ഇത് കണ്ട ആനക്കൂട്ടത്തിലെ ഒരു പിടിയാന യുവാവിനെ രക്ഷിക്കാന്‍ പുഴ നീന്തുന്നതാണ് ദൃശ്യങ്ങളുടെ തുടക്കം. തുടര്‍ന്ന് നീന്തി യുവാവിന്റെ അരികില്‍ എത്തുന്ന ആന യുവാവിനെ കരയ്ക്ക് അടുപ്പിക്കുന്നതാണ് വീഡിയോയുടെ അവസാനം.മനുഷ്യനോടുള്ള ആനയുടെ സമീപനം തിരിച്ചറിയാന്‍ ഓര്‍മ്മിപ്പിച്ച് കൊണ്ട് ആമുഖത്തോടെയാണ് ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *