തിമിംഗലം എന്നു കേള്‍ക്കുമ്പോള്‍ തന്നെ മിക്കവർക്കും ഉള്ളിൽ ഒരു ചെറിയ ഭയമൊക്കെ തോന്നും.നേരിട്ട് കണ്ടിട്ടില്ലെങ്കിലും ചെറു ക്ലാസ് മുതൽ തന്നെ 30 ആനയുടെ വലിപ്പമാണ് നീല തിമിംഗലത്തിന് എന്ന് നമ്മൾ പഠിച്ചിട്ടുണ്ട്. ഇപ്പോഴിതാ തിമിംഗലത്തിന്റെ വലുപ്പം വ്യക്തമാക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
വിഡിയോയിൽ തിമിംഗലം തന്റെ ഭീമാകാരമായ വായ് ഉപയോഗിച്ച് നൂറ് കണക്കിന് മീനുകളെ ഉള്ളിലാക്കുന്നതാണ്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കാസ്വാന് ട്വിറ്റര്‍ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായി മാറുന്നത്. ഇരയെ പിടികൂടാനായി വായ് തുറന്നുവെച്ചിരിക്കുന്ന ഭീമന് തിമിംഗലത്തിന്റെ വീഡിയോ കാഴ്ചക്കാരിൽ അമ്പരിപ്പ് ഉണ്ടാക്കുന്നു. വെള്ളത്തിന്റെ ഉപരിതലത്തില്‍ നിന്നുള്ളതാണ് വീഡിയോ.
The awe inspiring nature. Here just an Eden’s whale taling its meal. Video captured by Bertie Gregory in Gulf of Thailand. pic.twitter.com/v8u1wi62fo
— Parveen Kaswan, IFS (@ParveenKaswan) January 19, 2021
ഏതൊരു കെണിയാണെന്ന് മനസിലാക്കാതെ മീനുകള്‍ കൂട്ടത്തോടെ തിമിംഗലത്തിന്റെ വായില്‍ ചെന്ന് വീഴുകയാണ്. നിമിഷ നേരം കൊണ്ട് തന്നെ ആവശ്യത്തിന് തീറ്റയായി എന്ന് മനസിലാക്കുന്ന തിമിംഗലം വായടച്ച് കടലിന്റെ അടിയിലേക്ക് ഊളിയിട്ട് നീങ്ങുന്നതാണ് വീഡിയോയുടെ അവസാനം. തായ്ലന്ഡ് കടലിടുക്കില്‍ നിന്നുള്ളതാണ് വീഡിയോ.