ഇന്ന് പുറത്ത് പോയി ഫുഡ് കഴിക്കാൻ മൂഡില്ല….ഓഫർ ഉണ്ടല്ലോ നമുക്ക് ഓർഡർ ചെയ്താലോ?ഇത് നമ്മൾ എല്ലാവരും സ്ഥിരം പറയുന്ന കാര്യമാണ്.നമ്മളിൽ കൂടുതൽ ആളുകളും ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കുന്നവരുമാണ്. ഭക്ഷണം വീടുകളിൽ കൊണ്ടുതരുന്ന ഡെലിവറി ഏജന്റുമാരുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ഏജന്റ് തന്നെ ക്യാൻസലാക്കി അത് സ്വയം ഭക്ഷിക്കുന്നതാണ് വീഡിയോയിലുള്ളത്.
മക്ഡൊണാൾഡിൽ നിന്നു ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരുന്ന ലണ്ടനിലെ ഒരു ഉപഭോക്താവിനുണ്ടായ ദുരവസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.ബർഗറാണ് ഉപഭോക്താവ് ഓർഡർ ചെയ്തത്. ഡെലിവറി ഏജന്റ് ആകട്ടെ വീട്ടു പടിക്കൽ വരെ ഭക്ഷണം കൊണ്ടു വരികയും ചെയ്തു. എന്നാൽ ഇത് ഓർഡർ ചെയ്ത ആൾക്ക് നൽകാതെ കക്ഷി തന്നെ ക്യാൻസൽ ചെയ്ത് അവിടെയിരുന്നു തന്നെ ഭക്ഷിക്കുകയാണ്.
ഈ സമയത്ത് ഓഡർ ചെയ്ത വ്യക്തിയും അയാളുടെ സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.യുവതി തന്റെ ജനാലയിലൂടെ ഇയാൾ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.കൂടാതെ ഈ ദൃശ്യങ്ങൾ അടക്കം ഉപഭേക്താക്കൾ കമ്പനിക്ക് പരാതി നൽകിയിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നാണ് കമ്പനി ഇവരെ അറിയിച്ചത്.