Special

ഇത് ഇന്ത്യയില്‍ മാത്രം,കടുവകള്‍ തമ്മില്‍ പൊരിഞ്ഞ പോരാട്ടം; വൈറലായി വീഡിയോ

ന്യൂഡല്‍ഹി: വന്യമൃഗങ്ങൾ തമ്മിലുള്ള പോരാട്ട വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.ഇപ്പോഴിതാ രണ്ട് കടുവകള്‍ തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഐഎഫ്എസ് ഉദ്യോഗസ്ഥനായ പര്‍വീന്‍ കസ്വാനാണ് ഈ ട്വിറ്ററിൽ പങ്കുവെച്ചത്.

വീഡിയോയുടെ തുടക്കത്തിൽ കാട്ടിലൂടെ രണ്ട് കടുവകള്‍ നടന്നതുപോകുന്നത് കാണാം.ഇരുവരും അകലം പാലിച്ചാണ് നടക്കുന്നത്. എന്നാല്‍ നിമിഷനേരങ്ങൾക്കുള്ളിൽ ഒരു കടുവ മറ്റേ കടുവയെ ആക്രമിക്കുകയായിരുന്നു.പിന്നെ അവിടെ ഇരുവരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം തന്നെയായിരുന്നു നടന്നത്.

വാട്‌സാപ്പ് വഴി കിട്ടിയ വീഡിയോയാണ് പര്‍വീന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ക്ലാഷ് ഓഫ് ടൈറ്റന്‍സ് ഇത് ഇന്ത്യയില്‍ മാത്രം’ എന്ന ക്യാപ്ഷ്യനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് . എവിടെനിന്നാണ് ഈ വീഡിയോ പകര്‍ത്തിയതെന്നകാര്യത്തിൽ വ്യക്തതയില്ല. എന്തായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *