കയറിയപ്പോൾ അറിഞ്ഞില്ല ഇത്രയ്ക്ക് പണിയാകുമെന്ന്.പറഞ്ഞുവരുന്നത് കുട്ടികളുടെ കുസൃതികളെ പറ്റിയാണ്.അവർ അടുത്ത നിമിഷ ചെയ്യാൻ പോകുന്നത് എന്താണെന്ന് പോലും പറയാൻ നമുക്ക് കഴിയില്ല.എല്ലാത്തിനെയും കൗതുകത്തോടെയാണ് കുട്ടികള്‍ നോക്കികാണുന്നത്.
അത്തരത്തില്‍ കുസൃതി കുരുനിന്റെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.കുസൃതി കാണിക്കാന്‍ ശ്രമിച്ച ഒരു കുട്ടിക്ക് പറ്റിയ അമളിയാണ് വീഡിയോയിലുള്ളത്.പ്രവീണ്‍ അഗുസ്വാമി ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Kids are sweet but definitely stupid 😁 #shared pic.twitter.com/f6iWTslN0r
— Praveen Angusamy, IFS 🐾 (@PraveenIFShere) January 15, 2021
ബക്കറ്റിന്റെ ഉള്ളിലേക്ക് ഇരിക്കാന്‍ ശ്രമിക്കുന്ന കുട്ടി കുടുങ്ങി പോകുന്നതാണ് വീഡിയോയിലുള്ളത്. ബക്കറ്റില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കാതെ കുട്ടി വിഷമിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. തുടര്‍ന്ന് കൂട്ടുകാരന് എത്തി
ബക്കറ്റിൽ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.