Special

വീട്ടിലെ നീന്തൽകുളത്തിൽ ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ്; വൈറലായി വീഡിയോ

പൊതുവെ പാമ്പുകളെ ഭയമുള്ളവരാണ് നമ്മൾ എല്ലാവരും.വീടിലോ പരിസര പ്രദേശങ്ങളിലോ അവയെ കണ്ടാൽ ഉടൻ തന്നെ പാമ്പ് പിടിത്തക്കാരെ വിളിച്ചു വരുത്തിഅവയെ അവിടെ നിന്ന് ഒഴിവാക്കുകയാണ് ചെയ്യാൻ.അങ്ങനെയെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും വിഷമുള്ള പാമ്പിനെ സ്വന്തം വീട്ടിലെ കുളത്തിൽ കണ്ടാലോ?.

അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സംഭവം നടക്കുന്നത് ഓസ്‌ട്രേലിയയിലെ ഒരു വീട്ടിലാണ്.ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പ് എന്നറിയപ്പെടുന്ന പാമ്പിനെ കണ്ടെത്തിയത് ഇവരുടെ വീട്ടിലെ സ്വമ്മിങ് പൂളിലാണ്. ഈസ്റ്റേൺ ബ്രൗൺ വിഭാഗത്തിൽപ്പെട്ട പാമ്പാണ് ഇവ.സ്വിമ്മിങ് പൂളിൽ നിന്ന് ഓവർ ഫ്‌ളോ ചെയ്യുന്ന വെള്ളം ഒഴുകാനായി നിർമ്മിച്ച ചാനലിലാണ് ഇതിനെ കണ്ടെത്തിയത്.

പ്രദേശത്ത് നിലവിൽ കടുത്ത ചൂടാണ്. ഈ കാലാവസ്ഥയിൽ ശരീരം തണുപ്പിക്കാനായാണ് പാമ്പ് സ്വിമ്മിങ് പൂളിലെത്തിയതെന്നും വീഡിയോയിക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. എന്തായാലും ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുമാകയാണ്.

Leave a Reply

Your email address will not be published. Required fields are marked *