Special

സൗഹൃദത്തിനായി നായയുടെ ശ്രമം,പിടികൊടുക്കാതെ പൂച്ച;വൈറലായി വീഡിയോ

വളര്‍ത്തുമൃഗങ്ങളുടെ വിഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്.ഇത്തരത്തിൽ ഏറ്റവും ഒടുവിലായി ശ്രദ്ധ നേടിയ വിഡിയോയാണ് കടുത്ത തണുപ്പ് സഹിക്കാന്‍ കഴിയാതെ ശരീരം ചൂടാക്കാന്‍ ശ്രമിക്കുന്ന ഒരു നായ്ക്കുട്ടിയും പൂച്ചയുടെയും വീഡിയോ.ഇപ്പോഴിതാ സോഷ്യൽ മീഡിയ കീഴടക്കുന്നത് മറ്റൊരു പൂച്ചയും നയായതും തന്നെയാണ്.പൂച്ചയുമായി സൗഹൃദത്തിലാകാനുള്ള ശ്രമത്തിലാണ് ഇവിടെ നായ.

പക്ഷെ പൂച്ചയാകട്ടെ കൂട്ടുകൂടാൻ ഒട്ടും താല്പര്യം പ്രകടിപ്പിക്കുന്നുമില്ല. ഇന്‍സ്റ്റഗ്രാമിലാണ് രണ്ട് വീഡിയോദൃശ്യങ്ങളും വൈറലാകുന്നത്. ആദ്യ ദൃശ്യത്തിൽ പൂച്ചയും നായയും കിടക്കയിൽ ഇരിക്കുന്നത് കാണാം. തുടർന്ന് നായയുടെ ശബ്ദം കേള്‍ക്കുമ്പോഴേ പൂച്ച അവിടെ നിന്ന് സ്ഥലം കാലിയാക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

രണ്ടാമത്തെ വീഡിയോയിൽ നായ എഴുന്നേറ്റ് പൂച്ചയുടെ അടുത്തേയ്ക്ക് ഏത്താൻ ശ്രമിക്കുകയാണ്.എന്നാൽ പൂച്ചയാകട്ടെ നായയെ ആക്രമിക്കാനെന്ന മട്ടിൽ മുന്നോട്ട് വരുന്നു. പേടിച്ച നായ അവിടെത്തന്നെ കിടന്നു. തുടര്‍ന്ന് പൂച്ച താഴേക്ക് ഓടിപ്പോവുകയും ചെയ്തു. പിന്തുടരാൻ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നു.എന്തായാലും വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Leave a Reply

Your email address will not be published. Required fields are marked *